കെന്റക്കി: പ്രതിസന്ധിയിലായ പിസ ഹട്ട് റസ്റ്ററന്റ് ശൃംഖലയെ മാതൃകന്പനിയായ യം ബ്രാൻഡ്സ് വിൽക്കുന്നു.
2.7 ബില്യണ്‍ ഡോളറിനാണ വിൽപ്പന. കന്പനി പറയുന്നതനുസരിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ലോംഗ്റേഞ്ച് കാപ്പിറ്റൽ മെയിൻലാൻഡ് ചൈനയിലെ ബിനിസസ് ഒഴിവാക്കിക്കൊണ്ട് 1.5 ബില്യണ്‍ ഡോളറിന് പിസ ഹട്ട് വാങ്ങും.
മെയിൻലാൻഡ് ചൈനയിലെ പിസ ഹട്ട് ബിസിനസ് യം ചൈന ഹോൾഡിംഗ്സ് ഏകദേശം 1.2 ബില്യണ്‍ ഡോളറിന് വാങ്ങുമെന്നും അറിയിച്ചു.
പിസ ഹട്ട് വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസിലെ 250 റസ്റ്ററന്റുകൾ പൂട്ടാൻ ലക്ഷ്യമിടുന്നതായും ഫെബ്രുവരിയിൽ യം ബ്രാൻഡ്സ് വ്യക്തമാക്കിയിരുന്നു.
വർഷങ്ങളായി പിസ ഹട്ട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. വിപണി വിഹിതം എതിരാളികളായ ഡോമിനോസ് പിസയോട് നഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
1958ൽ കൻസാസിലെ വിചിറ്റിയിലാണ് പിസ ഹട്ട് സ്ഥാപിതമായത്. 1977ൽ പെപ്സികോ ഈ റസ്റ്ററന്റ് ശൃംഖലയെ സ്വന്തമാക്കി. 1997ൽ പെപ്സികോ ഈ റസ്റ്ററന്റ് വിഭാഗത്തെ വേർപെടുത്തി ഒരു സ്വതന്ത്ര കന്പനിയാക്കി. ഈ വിഭാഗമാണ് പിന്നീട് യം ബ്രാൻഡ്സ് ആയി മാറിയത്.